Surprise Me!

സ്ത്രീസംഘടനയെ ട്രോളിയ വിഷ്ണുനാഥിന് ചുട്ടമറുപടി | Oneindia Malayalam

2017-12-15 38 Dailymotion

<br />Journalist Shahina Nafeesa Gives Reply To P C Vishnunadh <br /> <br />തിരുവനന്തപുരത്ത് നടക്കുന്ന 22ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ദേശീയ പുരസ്കാര ജേതാവ് സുരഭിയെ ക്ഷണിച്ചില്ലെന്ന തരത്തില്‍ വലിയ വിവാദങ്ങളുണ്ടായിരുന്നു. ഈ വിവാദങ്ങളില്‍ സിനിമയിലെ സ്ത്രീ കൂട്ടായ്മയായ വുമൻ ഇൻ സിനിമാ കലക്ടീവിനെതിരെ കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമപ്രവർത്തക ഷാഹിന നഫീസ. വിമെൻ ഇൻ സിനിമ കളക്ടീവ് അല്ല , സെലക്ടീവ് ആണ് എന്ന ,ആ പ്രാസമൊപ്പിച്ചുള്ള പരിഹാസം ഏറ്റെടുത്തു വൈറൽ ആക്കിയവരിൽ സ്ത്രീകൾ പോലുമുണ്ട് എന്നത് എനിക്ക് വലിയ അത്ഭുതമുണ്ടാക്കി . ആ സംഘടന ഉണ്ടായ കാലം മുതൽ ,അതിന്റെ പ്രവർത്തകരെ മുഖമില്ലാത്ത ആൺകൂട്ടങ്ങൾ അങ്ങേയറ്റം ഹീനമായ ഭാഷയിൽ ആക്രമിക്കുന്നത് നമ്മൾ കാണുന്നുണ്ടല്ലോ .പക്ഷേ അതൊക്കെ അവഗണനയല്ലാതെ മറ്റൊന്നും അർഹിക്കുന്നില്ല .എന്നാൽ താങ്കളെപോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാൾ ,ഈ ആൺകൂട്ടത്തോടൊപ്പം ചേർന്ന് നിന്ന് കൊണ്ട് ആക്ഷേപമുന്നയിക്കുന്നത് പ്രതികരണം അർഹിക്കുന്നുണ്ട് എന്നാണ് ഷാഹിന പറയുന്നത്.

Buy Now on CodeCanyon